പെരുമ്പ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ, കണ്ടോത്ത് മുക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വെൽകോ പാർലർ എന്നിവ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്.ബേങ്കിൻെറ പ്രവർത്തന വിപുലീകരണത്തിൽ ഭാഗമായി 2009 മുതൽ പെരുമ്പ ബ്രാഞ്ച് രാവിലെ 8.30 മുതൽ രാത്രി 7.30 വര അവധി ഇല്ലാതെ പ്രവർത്തിക്കുന്നു. 2013 ഓഗസ്റ്റ് 1 കണ്ടോത്ത് മുക്ക് പ്രഭാത - സായാഹ്ന ശാഖയായി പ്രവർത്തനം തുടരുന്നു . ഇത്തരത്തിലുള്ള വിവിധ പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിൻെറ സഹകരണത്തോടെ വളർച്ചയുടെയും വൈവിധ്യ വത്ക്കരണത്തിൻെറ ഉത്തമ മാതൃകയായി. ഏറ്റവും ഉയർന്ന ക്ലാസ് 1 സൂപ്പർ ഗ്രേഡ് വിഭാഗത്തിലാണ് ബേങ്കിൻെറ സ്ഥാനം..
വെള്ളൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബേങ്ക് പൊതുസമൂഹത്തിനു നിസ്തുലമായ സേവനം കാഴ്ച വെച്ചും സഹകരണ ബേങ്കിൻെറ ഉത്തമ മാതൃകയായും അതിൻെറ നൂറാം വാര്ഷികത്തിലേക് കടക്കുകയാണ്. കർഷകരുടെ അഭിവൃദ്ധിക്കായി 1919 ൽ ഐക്യനാണയ സംഘമായി രജിസ്റ്റർ ചെയ്തു. പിന്നീട് 1920 കാരമേൽ ദേശത്തു അതിൻെറ പ്രവർത്തനം ആരംഭിച്ചു. അതിനു ശേഷം നീണ്ട 45 വർഷത്തെ സംഘത്തിൻെറ പ്രവർത്തനം കൂടുതൽ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി 1965 ൽ സംഘത്തിൻെറ ഓഫീസ് വെള്ളൂരിലേക്ക് മാറ്റപ്പെട്ടു. പിന്നീട് 1966 ൽ ക്ലിപ്തപ്പെടുത്തിയ ബാധ്യത അനുസരിച്ചു സർവീസ് സഹകരണ സംഘം പ്രവർത്തനമാരംഭിച്ചു. തുടർന്ന് 1975 ൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. 1977 ൽ സർവീസ് സഹകരണ സംഘം എന്നത് സർവീസ് സഹകരണ ബേങ്ക് ആയി മാറി. തുടർന്നുള്ള വർഷങ്ങളിൽ ബേങ്കിൻെറ വിവിധ ശാഖകൾ ആരംഭിച്ചു. അതിൽ 1983 ൽ കണ്ടോത് ബ്രാഞ്ച്,1989 ൽ പെരുമ്പ ഈവനിംഗ് ബ്രാഞ്ച്,1999 ൽ ആലിൻകീഴിൽ ഈവനിംഗ് ബ്രാഞ്ച്, 2003 ൽ കണ്ടോത്ത് മുക്ക് ഈവനിംഗ് ബ്രാഞ്ച്, 2008 ൽ കാരമേൽ ബ്രാഞ്ച് എന്നിവ സ്ഥാപിച്ചു
ബേങ്കിൻെറ വിപുലീകരണം കൂടാതെ പൊതുജനങ്ങൾക്കായുള്ള വിവിധ സംരംഭകളും ബേങ്കിൻെറ മേൽനോട്ടത്തിൽ ആരംഭിക്കുകയുണ്ടായി. 2006 ൽ ഏച്ചിലാംവയലിൽ തുടക്കം കുറിച്ച കോക്കനട്ട് പ്രോസസ്സിംഗ് യൂണിറ്റ്,